
ഗുജറാത്തിലെ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 576 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 286 സീറ്റുകള്‍ നേടി ബി.ജെ.പി ലീഡ് ചെയ്യുകയാണ്. അതേസമയം, കോണ്‍ഗ്രസിന് 42 സീറ്റുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്.
അഹ്മദാബാദ് കോര്‍പറേഷനില്‍ ബി.ജെ.പി 81 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. സൂറത്തില്‍ ബി.ജെ.പിക്ക് 56 സീറ്റിുംകോണ്ഗ്രസിന് 8 സീറ്റുമാണ് നേടാനായത്. അതേസമയം, ആം ആദ്മി പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വഡോദരയില്‍ ബി.ജെ.പി 27 സീറ്റുകളിലും കോണ്‍ഗ്രസ് എട്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു. രാജ്കോട്ടില്‍ 48 സീറ്റുകളില്‍ ഏകപക്ഷീയമായാണ് ബി.ജെ.പിയുടെ മുന്നേറ്റം.
ഭാവ്നഗറില്‍ ബി.ജെ.പി 20 സീറ്റുകളിലും കോണ്‍ഗ്രസ് ഏഴുസീറ്റുകളിലുമാണ് മുന്നേറുന്നത്. ജാംനഗറില്‍ 23 സീറ്റില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന് 6 സീറ്റാണ് ലഭിച്ചത്.ഈ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതല്‍ നിര്‍ണായകമാകുന്നത് നിയമസഭ തെരഞ്ഞെടുപ്പിലാണ്.