
ആലപ്പുഴയില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തത് പീറ്ററാണെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചയാണ് മാന്നാര്‍ കുരട്ടിക്കാട് ഏഴാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വിസ്മയ വിലാസത്തില്‍ (കോട്ടുവിളയില്‍) ബിനോയിയുടെ ഭാര്യ ബിന്ദു(39)നെയാണ് സംഘം തട്ടിക്കൊണ്ട് പോയത്.
തുടര്‍ന്ന് ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. ഇവര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നാണ് സൂചന. യുവതിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.