
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര് ടി പി സി ആര് പരിശോധന തുടങ്ങി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് പരിശോധന തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ദക്ഷിണാഫ്രിക്ക ബ്രസീല്‍ യുകെ യൂറോപ്പ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയാണ് പരിശോധന നിരക്ക് സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നത്.