കാതോലിക്കാ ബാവയ്ക്ക് കോവിഡ്

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജലദോഷ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആശങ്കപ്പെടത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലന്ന് സഭാവൃത്തങ്ങൾ അറിയിച്ചു.
ഇന്ന് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി എപ്പിസ്കോപ്പൽ സുന്നഹദോസ് തുടരുന്നുണ്ട്.

Exit mobile version