IndiaNEWS

കോവിഡ് വ്യാപനം രൂക്ഷം; ബെംഗളൂരു ലോക്ക്ഡൗണിലേക്കോ?

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി. പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒരു ഫ്‌ളാറ്റ് സീല്‍ ചെയ്തു.

ഫ്‌ളാറ്റില്‍ ഒമ്പത് ബ്ലോക്കുകളിലായി 1,500 താമസക്കാരുണ്ട്. ഇതില്‍ ആറ് ബ്ലോക്കുകള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളാക്കിയതായും മുന്‍സിപ്പല്‍ കമ്മിഷണര്‍ അറിയിച്ചു. ഈ മാസം കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കോംപ്ലക്സാണിത്. 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച മറ്റൊരു ഫ്‌ളാറ്റ് അടച്ചു പൂട്ടിയത്. ഇത് കൂടാതെ നഗരത്തിലെ ഒരു നഴ്സിങ് കോളേജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പ്രതിരോധനിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപനം വര്‍ധിക്കുന്നതെന്നും സാമൂഹികാകലം പാലിക്കുന്നതിലുള്‍പ്പെടെ ജനങ്ങള്‍ വീഴ്ച വരുത്തിയാല്‍ ലോക്ഡൗണ്‍ പോലെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുന്‍സിപ്പല്‍ കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി കര്‍ണാടക മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button