ജിംസിയും സോണിയയും വീണ്ടും; തീതും നണ്ട്രിന്റെ ട്രെയിലര്‍ പുറത്ത്‌

ഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം അപര്‍ണ ബാലമുരളിയും ലിജോമോള്‍ ജോസും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് തീതും നണ്ട്രും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ആക്ഷന്‍ ഡ്രാമ ഗണത്തില്‍പെടുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് റസു രഞ്ജിത് ആണ്. സംവിധായകന്‍ റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഈസന്‍, ഇന്‍പ, സന്ദീപ്, കരുണാകരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍, സംഗീതം സി. സത്യ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അപര്‍ണ ജിംസിയെന്ന കഥാപാത്രത്തേയും ലിജോമോള്‍ സോണിയ എന്ന കഥാപാത്രത്തേയുമാണ് അവതരിപ്പിച്ചത്.

Exit mobile version