KeralaNEWS

ബിജെപിയിലേക്കുള്ള പാലമാണ് കോൺഗ്രസെന്ന് എ വിജയരാഘവൻ ‌

ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ്‌ ധാരണകളിൽനിന്ന്‌ യുഡിഎഫ്‌ വിട്ടുനിൽക്കണമെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ്‌ വടക്കൻ മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട്‌  സംസാരിക്കുയായിരുന്നു വിജയരാഘവൻ.

 ബിജെപിയിലേക്ക്‌ പോകാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോൺഗ്രസ്‌ മാറി. പുതുച്ചേരിയിൽ ഇതാണ്‌ കണ്ടത്‌.  മെല്ലെ മെല്ലെ കോൺഗ്രസ്‌ ഇല്ലാതായികൊണ്ടിരിക്കയാണ്‌. ജമാ അത്തെ ഇസ്‌ലാമിയുമായി  യുഡിഎഫ്‌ സഖ്യം തുടരുമോയെന്നും വിജയരാഘവൻ ചോദിച്ചു.

ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ട്രോളർ നിർമ്മാണം സംബന്ധിച്ച്‌ ധാരണാപത്രം റദ്ദാക്കുന്നത്‌ സർക്കാരിന്റെ വിശ്വാസ്യതയാണ്‌ കാണിക്കുന്നത്‌.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker