
ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ 136 പേർ മരിച്ചതായി പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന ദേശീയ ദുരന്തനിവാരണ സേന, കരസേന, നാവികസേന, വ്യോമസേന ,ഐഡിബി, ലോക്കൽ പോലീസ്, അർധസൈനികർ, എന്നിവരടങ്ങുന്ന സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിൽ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്.
ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്. എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്.