IndiaNEWS

ലാവ്​ലി​ൻ കേ​സി​ലെ വാ​ദം സു​പ്രീം​കോ​ട​തി വീ​ണ്ടും മാറ്റി

മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട എ​സ്എ​ൻ​സി ലാ​വ​ലി​ൻ കേ​സി​ലെ വാ​ദം സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി. ജ​സ്റ്റീ​സ് യു.​യു.​ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഏ​പ്രി​ൽ ആ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

ഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലാ​വ​ലി​ൻ കേ​സ് ചർച്ചയാവില്ലെന്നു ഉ​റ​പ്പാ​യി. ഏ​പ്രി​ൽ ആ​റി​ന് കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്താ​ലും വാ​ദം കേ​ൾ​ക്കാ​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ച് മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത.

കേ​സി​ൽ വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത മ​റ്റൊ​രു കേ​സി​ൽ വാ​ദി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​പി.​രാ​ജു​വാ​ണ് കേ​സി​ൽ ഇ​ന്ന് സി​ബി​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button