കഴിവ് പാരമ്പര്യമാണ്… എല്ലാ ഭാവുകങ്ങളും: വിസ്മയയുടെ പുസ്തകത്തിന് ആശംസ അറിയിച്ച് ബച്ചന്

വാലന്റൈന്‍സ് ദിനത്തില്‍ പെന്ഗ്വിന് ബുക്സ് പുറത്തിറക്കിയ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുസ്തകം വളരെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ജാപ്പനീസ് ഹൈക്കു കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്ന പുസ്തകം ഇതിനോടകം തന്നെ നിരവധി പേരാണ് പുസ്തകം വായിച്ചത്. വായിക്കുക മാത്രമല്ല വിസ്മയയ്ക്ക് ആശംസകള്‍ അറിയിക്കാനും ആരും മറന്നില്ല. നിരവധി താരങ്ങള്‍ വിസ്മയയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് വിസ്മയയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്ന പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചാണ് ബച്ചന് ആശംസകള്‍ നേര്‍ന്നത്. ‘മോഹന്‍ലാല്‍, മലയാള സിനിമയുടെ സൂപ്പര്‍താരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സര്‍ഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ഭാവുകങ്ങളും.’- ബച്ചന് കുറിച്ചു.
മകന് പ്രണവ് മോഹന്‍ലാല്‍ ആണ് അനുജത്തി വിസ്മയയിലെ ഈ എഴുത്തുകാരിയെ കണ്ടെത്തിയത്. വിസ്മയയുടെ നോട്ട് പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കാനിടയായ ചേട്ടന് പ്രണവാണ് അതിലൊരു എഴുത്തുകാരി ഉണ്ടെന്ന് പറയുന്നതും പുസ്തകമാക്കാന്‍ പറഞ്ഞതും. രണ്ടോ മൂന്നോ വര്‍ഷം മുമ്പാണ് വിസ്മയ കുറിപ്പ് തുടങ്ങിയത്. കവിതകള്‍ കുറിപ്പുകള്‍ ജീവിതാനുഭവങ്ങള്‍ ചിത്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതായിരുന്നു ഈ പുസ്തകം. ഇപ്പോഴിതാ ഈ എഴുത്തുകള്‍ ജീവനുള്ള പുസ്തകമായി മാറുന്നു.
അച്ഛന് മോഹന്‍ലാലിനും ഇതൊരു വിസ്മയമായി കാണും. കാരണം മകള്‍ എഴുതുമെന്നും അത് പുസ്തകമായി വരുമെന്നും ലാല്‍ പോലും കരുതിയിട്ടില്ല. അതേസമയം താന്‍ ശരീരഭാരം കുറച്ച് അതിനെക്കുറിച്ച് വിസ്മയ എഴുതിയ ചെറിയ കുറിപ്പ് അടുത്തകാലത്ത് ശ്രദ്ധേയമായിരുന്നു.
https://www.facebook.com/AmitabhBachchan/posts/4171120552921702