
കതിരൂര്‍ മനോജ് വധക്കേസിലെ 15 പ്രതികള്‍ക്ക് ജാമ്യം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതിയാണ് ാമ്യം അനുവദിച്ചത്. യുപിഎ ചുമത്തപ്പെട്ട അഞ്ചുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്.
2014 സെപ്റ്റംബര്‍ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മനോജിനെ വാഹനത്തില്‍നിന്നു വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് കേസ് സിബിഐക്കു വിട്ടത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ ഒന്നാം പ്രതി വിക്രമന് ഉള്‍പ്പെടെ 19 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം നല്കി. പിന്നീട് ഗൂഢാലോചന അന്വേഷിച്ച സംഘം പി ജയരാജനടക്കമുള്ളവരെ പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രവും നല്കി. പ്രതികള്‍ക്കെതിരേ യു.എ.പി.എ (തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.