ഹെലന് തമിഴ് റിമേക്ക് ‘അന്‍പിര്‍ക്കിനിയാള്‍’ ; ട്രെയിലര്‍ പുറത്ത്

അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹെലന്റെ തമിഴ് പതിപ്പായ അന്‍പിര്‍ക്കിനിയാള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് കീര്‍ത്തി പാണ്ഡ്യനാണ്. കീര്‍ത്തിയുടെ അച്ഛനായ അരുള്‍ പണ്ഡ്യനാണ് മലയാളത്തില്‍ ലാല്‍ ചെയ്ത അച്ചന് കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. അന്ന ബെന്നിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹെലന്. ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്.
മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴിലും ആ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗോകുല്‍ ആണ്. അരുള്‍ പാണ്ഡ്യന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.