
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യൂണിടാക് എം. ഡി സന്തോഷ് ഈപ്പനെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇടപാടിലെ കമ്മീഷന് തുകയില്‍ നിന്ന് 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അനുബന്ധമായി വരുന്നവരെയും പ്രതിചേര്‍ത്തേക്കുമെന്നാണ് വിവരം.