25th IFFK തലശ്ശേരി പതിപ്പിന് ഇന്ന് തിരി തെളിയും

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തലശ്ശേരിയില്‍ തിരി തെളിയും. വൈകുന്നേരം ആറിന് ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. കഥാകൃത്ത് ടി. പത്മനാഭന്, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എ.എന്‍. ഷംസീര്‍ എം.എല്‍.എ., ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, നിര്‍മാതാക്കളായ പി.വി. ഗംഗാധരന്, ലിബര്‍ട്ടി ബഷീര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. സാഹിത്യകാരന്മാരായ എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്, ചലച്ചിത്രകാരന്മാരായ കെ.പി. കുമാരന്, ടി.വി. ചന്ദ്രന്, ഹരിഹരന്, രഞ്ജിത്ത് എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ നേരും.
എ.വി.കെ. നായര്‍ റോഡിലെ ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയമാണ് മുഖ്യവേദി. മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവി ഹൗസിലും പ്രദര്‍ശനമുണ്ടാകും. സമകാലിക ലോകസിനിമാ വിഭാഗത്തില്‍ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12-ഉം ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ചുരുളി, ഹാസ്യം എന്നിവയടക്കം 14 ചിത്രങ്ങളുണ്ടാകും. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് ചലച്ചിത്രോത്സവത്തില്‍ പ്രവേശനം. അതേസമയം, ചലച്ചിത്ര മേളയില്‍ സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ തുടങ്ങി. ‘regitstration.iffk.in’എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമിയുടെ ‘IFFK’ എന്ന ആപ്പ് വഴിയുമാണ് റിസര്‍വേഷന്‍. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഒരുദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും. രാവിലെ എട്ടുമുതല്‍ പ്രദര്‍ശനത്തിന് ഒരുമണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ ഇ-മെയിലായും എസ്.എം.എസ്. ആയും പ്രതിനിധികള്‍ക്ക് കിട്ടും.രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സൗജന്യ ആന്റിജന്‍ പരിശോധന ടൗണ്‍ഹാളില്‍ ചൊവ്വാഴ്ച വരെയുണ്ടാകും.