KeralaNEWS

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പ്രതി അരുണ്‍ തൂങ്ങിമരിച്ചനിലയില്‍

ടുക്കി പള്ളിവാസൽ പവർഹൗസിൽ പ്ലസ് ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന അരുൺ തൂങ്ങിമരിച്ചനിലയിൽ. പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളിൽ ആളൊഴിഞ്ഞു വീടിനുമുന്നിലെ മരത്തിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് പലതവണ ഈ പ്രദേശങ്ങളെല്ലാം പരിശോധിച്ചെങ്കിലും തിങ്കളാഴ്ച രാത്രി അരുൺ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാണ് നിഗമനം. വണ്ടി തറയിൽ രാജേഷ് ജെസ്സി ദമ്പതികളുടെ രേഷ്മ 17 കഴിഞ്ഞദിവസമാണ് കുത്തേറ്റ് മരിച്ചത് . കേസിൽ പ്രതിയെന്നു സംശയിക്കുന്ന അനു വന്നു വിളിക്കുന്ന ആര് അരുൺ in ആയി തിരച്ചിൽ വ്യാപകമാക്കി ഇരുന്നു. പുള്ളി പോലുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്

വണ്ടിത്തറയിൽ രാജേഷ്- ജെസ്സി ദമ്പതികളുടെ മകൾ രേഷ്മ (17)യാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടപാറ വണ്ടിത്തറയിൽ അരുണിനെ ആണ് പോലീസ് വ്യാപകമായി തിരയുകയായിരുന്നു. കൊലപാതക ശേഷം ഞായറാഴ്ച വൈകിട്ട് ആറോടെ പവർഹൗസിന് സമീപം ഷർട്ട് ധരിക്കാതെ ഒരാൾ ഓടി രക്ഷപ്പെട്ടു എന്ന വിവരം ലഭിച്ചിരുന്നു. കൊല നടന്ന സ്ഥലത്ത് വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമ്പോൾ ഞായറാഴ്ച റോഡിനു മുകൾഭാഗത്തെ കുറ്റിക്കാട്ടിൽ ആളനക്കം ഉണ്ടായതായും നാട്ടുകാർ പറയുന്നു. ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി. രേഷ്മയെ കൊലപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന കത്ത് അരുണിന്റെ റൂമിൽ നിന്ന് കണ്ടെടുത്തിരുന്നു. അരുൺ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ എന്നാണ് 10 പേജുള്ള കത്ത് പോലീസിന് കണ്ടുകിട്ടിയത്. സുഹൃത്തുക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അരുൺ എന്ന അനു കത്തെഴുതിയിരിക്കുന്നത്. വർഷങ്ങളായി തനിക്ക് രേഷ്മയും ആയി അടുപ്പമുണ്ടായിരുന്നു എന്ന് അരുൺ കത്തിൽ പറയുന്നു. രേഷ്മ മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രമിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനുശേഷം തന്നെയും കാണില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. ഇത് പോലീസിനെ വഴിതെറ്റിക്കാനുള്ള നീക്കം ആണോ എന്നും സംശയിച്ചിരുന്നു.

ഉളി പോലുള്ള ഉപകരണം കൊണ്ട് ഹൃദയത്തിലേറ്റ ആഴത്തിലുള്ള കുത്താണ് രേഷ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ഇടതു കൈയ്ക്കും കഴുത്തിലും മുറിവ് പറ്റിയിട്ടുണ്ട്. മരപ്പണിക്കാരൻ ആയിരുന്നു അരുൺ. ചെറിയ ഉളി എപ്പോഴും അരുൺ കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രാജകുമാരിയിൽ ആരുമായും അരുണിന് അടുത്ത ബന്ധമില്ല. രേഷ്മയുടെ മൃതദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരചടങ്ങുകൾ കോതമംഗലം വടാട്ടുപ്പാറയിലെ കുടുംബവീട്ടിൽ നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button