NEWS

10 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാൻ

കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലെ​ബ​ന​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​യു​ൾ​പ്പെ​ടെ 10 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ൻ. ഒ​മാ​ൻ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഫെ​ബ്രു​വ​രി 25 വ്യാ​ഴാ​ഴ്ച മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 15 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​പ്പോ​ൾ നി​രോ​ധ​നം.

ടാ​ൻ​സാ​നി​യ, സി​യ​റ ലി​യോ​ൺ, ലെ​ബ​ന​ൻ, എ​ത്യോ​പ്യ, ഘാ​ന, നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, സു​ഡാ​ൻ, ഗ്വി​നി​യ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് നി​യ​ന്ത്ര​ണം. ഈ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്തു​വ​രു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്.

എ​ന്നാ​ൽ, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​മാ​ൻ സ്വ​ദേ​ശി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും വി​ല​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button