NEWSPravasi

കോ​വി​ഡ് വ്യാ​പ​നം:10 രാ​ജ്യ​ങ്ങ​ളി​ല്‍ നിന്നുള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ത്കാ​ലി​ക പ്രവേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാൻ

ഒമാൻ സുപ്രീം കമ്മിറ്റിയുടേതാണ് ഉത്തരവ്

കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാകുന്നതിന്‍റെ ഭാ​ഗ​മാ​യി 10 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ന്‍. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യുടേതാണ് ഉ​ത്ത​ര​വ്. ഫെ​ബ്രു​വ​രി 25 വ്യാ​ഴാ​ഴ്ച മു​ത​ല്‍ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. 15 ദി​വ​സ​ത്തേ​ക്കാ​ണ് താൽക്കാലിക വിലക്ക്.

ടാ​ന്‍​സാ​നി​യ, സി​യ​റ ലി​യോ​ണ്‍, ലെ​ബ​ന​ന്‍, എ​ത്യോ​പ്യ, ഘാ​ന, നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍, സു​ഡാ​ന്‍, ഗിനി​യ എ​ന്നി രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ഒമാൻ നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയിട്ടുള്ളത്.ഈ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്തു​വ​രു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്.

എ​ന്നാ​ല്‍, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​മാ​ന്‍ സ്വ​ദേ​ശി​ക​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വരെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും നിരോധനത്തിൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button