ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

എന്താണ് തീ പിടിക്കാന്‍ കാരണമെന്ന് അറിവായിട്ടില്ല

കോഴിക്കോട് ജില്ലയിലെ ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.
ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന്‍ എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

വീടിന്‍റെ ഒരു മുറി പൂര്‍ണമായി കത്തിയ നിലയിലാണ്. എന്താണ് തീ പിടിക്കാന്‍ കാരണമെന്ന് അറിവായിട്ടില്ല. നാലുപേരെയും കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Exit mobile version