CrimeKeralaNEWS

അരുണിന്റെ ആത്മഹത്യാസൂചന കേസ് അട്ടിമറിക്കാനോ? പോലീസിന്റെ അന്വേഷണം ആ വഴിക്കും

പ്രതിക്കായി തിരച്ചിൽ ഊർജിതം

ഇടുക്കി പള്ളിവാസൽ പവർഹൗസിൽ പ്ലസ് ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അരുണിന്റെ ആത്മഹത്യാസൂചന കേസ് അട്ടിമറിക്കാൻ ആണെന്ന് നിഗമനം. വണ്ടിത്തറയിൽ രാജേഷ്- ജെസ്സി ദമ്പതികളുടെ മകൾ 17 കാരി രേഷ്മയാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടപാറ വണ്ടിത്തറയിൽ അരുണിനെ ആണ് പോലീസ് തിരയുന്നത്.

അരുണും രേഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ രേഷ്മയുടെ മൃതദേഹം പവർഹൗസിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അരുൺ പിതാവിന്റെ അർദ്ധസഹോദരൻ ആയിരുന്നു. അതുകൊണ്ടുതന്നെ പ്രണയത്തിൽ നിന്ന് പിന്മാറാൻ രേഷ്മ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കൊലപാതക ശേഷം ഞായറാഴ്ച വൈകിട്ട് ആറോടെ പവർഹൗസിന് സമീപം ഷർട്ട് ധരിക്കാതെ ഒരാൾ ഓടി രക്ഷപ്പെട്ടു എന്ന് വിവരമുണ്ട് .കൊല നടന്ന സ്ഥലത്ത് വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമ്പോൾ ഞായറാഴ്ച റോഡിനു മുകൾഭാഗത്തെ കുറ്റിക്കാട്ടിൽ ആളനക്കം ഉണ്ടായതായും നാട്ടുകാർ പറയുന്നു. ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി.

അതേസമയം പ്രതിയെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. രേഷ്മയെ കൊലപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന കത്ത് അരുണിന്റെ റൂമിൽ നിന്ന് കണ്ടെടുത്തിരുന്നു. കൃത്യത്തിനു ശേഷം താൻ ആത്മഹത്യ ചെയ്യുമെന്ന സൂചന കത്തിൽ ഉണ്ടായിരുന്നു. ഇത് പോലീസിനെ വഴിതെറ്റിക്കാനുള്ള നീക്കം ആണോ എന്നും സംശയമുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker