NEWS
അവശ്യസേവനവുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവർക്ക് ആര്.റ്റി.പി.സി.ആര് പരിശോധന നിർബന്ധമാക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി

അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിര്‍ത്തി കടന്ന് യാത്രചെയ്യുന്നവര്‍ക്ക് ആര്.റ്റി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കര്‍ണ്ണാടക പോലീസിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ണ്ണാടക പോലീസ് മേധാവി പ്രവീണ്‍ സൂദിനെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്. കര്‍ണ്ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
വളരെ പെട്ടെന്ന് ആര്.റ്റി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നുണ്ട്. ആര്.റ്റി.പി.സി.ആര് സര്‍ട്ടിഫിക്കറ്റിനുവേണ്ടി പരിശോധനയ്ക്ക് വിധേയരാകുന്നതിനും ഫലം ലഭിക്കുന്നതിനും സമയമെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.