
കേരളത്തിൽ ഒരു കാലത്തെ തരംഗമായിരുന്നു മാരുതി 800 .വർഷങ്ങൾക്ക് ശേഷം വീണ്ടും മഹേഷും മാരുതിയും എന്ന പുതിയ ചിത്രത്തിന് വേണ്ടി മാരുതി 800 പുനർജനിച്ചിരിക്കുകയാണ്മ. ണിയൻപ്പിള്ള രാജുവും വി എസ് എൽ ഫിലിംഹൗസും ചേർന്ന് നിർമ്മിക്കുന്ന ആസിഫ് അലി ചിത്രമായ മഹേഷും മാരുതിയും എന്ന സിനിമയ്ക്ക് വേണ്ടിയാണ് മാരുതി 800 വീണ്ടും ഇറക്കിയത്.സേതുവാണ് സിനിമയുടെ സംവിധായകൻ. ആസിഫ് അലിയ്ക്ക് കാർ നൽകി .താരം ഓടിച്ച് സിനിമയുടെ തുടക്കം കുറിച്ചു. മാരുതി കാറിനെ കേന്ദ്രകഥാപാത്രമായി പുതുമ നിറഞ്ഞ പ്രണയ ചിത്രവുമായാണ് സേതു മഹേഷും മാരുതിയും ഒരുക്കുന്നത്
ചോക്ളേറ്റ് ,റോബിൻഹുഡ്, സീനിയേഴ്സ്, മല്ലു സിംഗ്, കസിൻസ് ,അച്ചായൻസ് ,കുട്ടനാടൻ ബ്ലോഗ് തുടങ്ങി എന്നും മനസിൽ തങ്ങിനിൽക്കുന്ന നിരവധി മനോഹര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സേതുവിന്റെ പുതിയ സിനിമയാണ് മഹേഷും മാരുതിയും…ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന മഹേഷും മാരുതിയും എന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു. ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൻ്റെ ഗ്രാമീണ സൗന്ദര്യം കൊണ്ട് സമ്പന്നമായ മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേക തയാണ്.ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കു ന്നുണ്ട്.കോവിഡ് നിയമങ്ങൾ പാലിച്ച് ഈ മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.