
അഞ്ചുവിളക്കിന്റെ നാട്ടില്‍ ഇനി മുതല്‍ myG യും. കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയായ myG ചങ്ങനാശ്ശേരിയിലും പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റവും ഗുണനിലവാരമുളള ഗാഡ്ജറ്റസ്, ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുവാനുളള അവസരമാണ് കോട്ടയത്തിന്റെ പ്രധാന വിപണനകേന്ദ്രമായ ചങ്ങനാശ്ശേരിക്ക് കൈവന്നിരിക്കുന്നത്. myGയുടെ 84-ാമത് ഷോറൂമാണ് ചങ്ങനാശ്ശേരി പെരുന്നയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റേഞ്ചിലുളള കളക്ഷനുകളും ആകര്‍ഷകമായ ഓഫറുകളുമാണ് ഈ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച myGയുടെ 1000 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ തദ്ദേശിയര്‍ക്കിടയില്‍ വ്യാപകമായ ചർച്ചാ വിഷയമായിട്ടുണ്ട്.
ഓരോ 10,000 രൂപയ്ക്കും 1000 രൂപ ക്യാഷ് ബാക്കായി ലഭിക്കുന്നു. 3999 നും 9999നും ഇടയിലുളള മൊബൈല്‍ വാങ്ങുമ്പോള്‍ 3 ലിറ്ററിന്റെ ഒരു പ്രഷര്‍ കുക്കര്‍ സൗജന്യമായി ലഭിക്കുന്നു. സമ്മാനങ്ങൾ ഈവിധം നിരവധിയുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍ മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ ചങ്ങനാശ്ശേരി myGയില്‍ ലഭിക്കും. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് ലോകോത്തര ബ്രാന്‍ഡുകളുടെ വിവിധ സൈസുകളിലുളള എല്‍.ഇ.ഡി/സ്മാര്‍ട്ട് ടിവികളും ഒരുക്കിയിരിക്കുന്നു. ഏത് ടിവി വാങ്ങിയാലും 3490 രൂപയുടെ ഹോം തിയേറ്റര്‍ 1499 രൂപയ്ക്ക് സ്വന്തമാക്കാം.
വിവിധതരം ലാപ്ടോപ്പുകളും എ.സിയുടെ വിപുലമായ കളക്ഷനുകളും വൈവിദ്ധ്യമാര്‍ന്ന വിവിധതരം ഗൃഹോപകരണങ്ങളും തുടങ്ങി ആവശ്യമുളളതെല്ലാം ഒരു ഷോറൂമില്‍ ലഭിക്കുന്നു എന്നതാണ് ചങ്ങനാശ്ശേരി myGയുടെ പ്രത്യേകത. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രചുരപ്രചാരം നേടിയ പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒട്ടേറെ സമ്മാന പദ്ധതികളും ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി 10 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ ഉള്‍പ്പെടെ നിരവധി വായ്പാ സൗകര്യങ്ങളും myGയില്‍ ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇ.എം.ഐ സൗകര്യം വഴി അതിവേഗം ലോണ്‍, 100 ശതമാനം ലോണ്‍ സൗകര്യം തുടങ്ങിയവയും ലഭ്യമാണ്. www.myg.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും നിങ്ങളുടെ ഉത്പന്നങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കാം. സന്തോഷത്തോടൊപ്പം അപ്രതീക്ഷിതമായ ലാഭവും myG യിലെ പര്‍ച്ചെയ്സിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.
ചങ്ങനാശ്ശേരി പെരുന്നയില്‍ myGയുടെ 84-ാമത് ഷോറും ഉദ്ഘാടന ചടങ്ങ് myG ജനറല്‍ മാനേജര്‍ സെയില്‍സ് ഷൈന്‍ കുമാര്‍, ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് രാജേഷ് കുമാര്‍, അസി.ജനറല്‍ മാനേജര്‍ ഫിറോസ് കെ.കെ. റീജണല്‍ ബിസിനസ് മാനേജര്‍ സിജോ ജയിംസ്, ബിസിനസ് ഹെഡ് ദിനേജ് പി.ജെ, മാനേജര്‍ സെയില്‍സ് & ഓപ്പറേഷന് സിബിന് വിദ്യാധരന്, ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ പ്രിന്‍സ് ഫിലിപ്പ്, ബിസിനസ്സ് മാനേജര്‍ രഞ്ജിത്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.