
ബിജു മേനോന്, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആര്‍ക്കറിയാം എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ചിരമഭയമീ ഭവനം എന്ന തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. നേഹ നായരും യെക്സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മധുവന്തി നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ പ്രദര്‍നത്തിനെത്തും