
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരുന്നതിനിടെ നിലത്തേക്ക് തെറിച്ചു വീണ യുവതിയുടെ ദേഹത്ത് കൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി അടിമാലി ആയിരംഏക്കറിലാണ് അപകടം നടന്നത്. ചാന്ദിനി(22)യാണ് മരണപ്പെട്ടത്.
ഭര്‍ത്താവിനൊപ്പം വരുമ്പാഴായിരുന്നു അപകടം സംഭവിച്ചത്. ചിന്നപ്പാറക്കുടി സ്വദേശിനിയാണ് യുവതി. ഭര്‍ത്താവ് അനു ഓടിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ചാന്ദിനി നിലത്തേക്ക് വീഴുകയായിരുന്നു. ചാന്ദിനിയുടെ ദേഹത്തു കൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങി പോവുകയായിരുന്നു. ഭര്‍ത്താന് അനു പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു