
തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചു എന്ന കേസിൽ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വെള്ളറട സ്വദേശിനിക്കെതിരെ ആണ് ഹൈക്കോടതിയുടെ നടപടി.
യുവതിയുടെ പരാതി വ്യാജമെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഉഭയസമ്മതപ്രകാരം ആണ് ലൈംഗികബന്ധം നടന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.