NEWS
ഇ എം സി സി – കെ എസ് ഐ എൻ സി ധാരണാപത്രം റദ്ദാക്കി

ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇ എം സി സി എന്ന കമ്പനി പൊതുമേഖല സ്ഥാപനമായ കെ എസ് ഐ എൻ സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആണ് നടപടി.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും. ധാരണാപത്രം ഉണ്ടാക്കിയ സാഹചര്യം പരിശോധിക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഇക്കാര്യങ്ങൾ അന്വേഷിക്കും. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും.