യുവതിയെ ട്രെയിനിനടിയിലേക്ക് തളളിയിട്ട് കൊല്ലാന്‍ ശ്രമം

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഓടുന്ന ട്രെയിന്‍ അടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. മുംബൈ അന്ധേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ആണ് സഹപ്രവര്ത്തകന് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവതി ചികിത്സയിലാണ്.
24കാരനായ യുവാവും യുവതിയും തമ്മില്‍ രണ്ടു വര്‍ഷമായി സൗഹൃദത്തിലായിരുന്നു എന്നാല്‍ ഇടയ്ക്ക് വെച്ച് ഇവര്‍ തമ്മില്‍ അകന്നിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ജോലി കഴിഞ്ഞു മടങ്ങി യുവതിയെ പിന്തുടര്‍ന്ന പ്രതി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിന്റെ മുന്നിലേക്ക് യുവതിയെ വലിച്ചിഴച്ച് ട്രെയിനിനടിയിലേക്ക് തളളിയിടാന്‍ ശ്രമിക്കുകയായിരുന്നു. തലയ്ക്ക് 12 തുന്നലുകളാണുളളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആക്രമണ രീതി വ്യക്തമാണ്. തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ആളുകള്‍ ഓടികൂടിയതോടെ രക്ഷപെട്ട പ്രതിയെ പിന്നീട് പിടികൂടി.