ദൃശ്യം മോഡല്‍ കൊലപാതകം; പശുക്കിടാവിന് പകരം നായയെ കുഴിച്ചിട്ടു, ഡോക്ടര്‍ അറസ്റ്റില്‍

മധ്യപ്രദേശിലും ദൃശ്യം മോഡൽ കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ചുമൂടിയ ഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശ് ലേ സാജാ ജില്ലയിലെ ദന്ത ഡോക്ടറായ അഷുതോഷ് ത്രിപാഠിയാണ് ഇയാളുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്ന വിബ കേവത്തിനെ (24) കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കൊലപാതകത്തിന് അയാൾ ചെയ്തത് മലയാളികൾ ഏറ്റെടുത്ത മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം സിനിമ മോഡൽ.
ഡിസംബർ 14നാണ് കേസ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലിനിക്കിലേക്ക് ജോലിക്കുപോയ വിബ. തിരിച്ചെത്താതായതോടെ അഷുതോഷിനോട് യുവതിയുടെ കാര്യം തിരക്കി എങ്കിലും വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ താൽപര്യമില്ലെന്നും അവൾ ഒറ്റയ്ക്ക് ജീവിതമാരംഭിച്ചുവെന്നുമാണ് ഇയാൾ മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ യുവതിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല . യുവതി ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വിശ്വസിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാല്‍ പിന്നീട് മാതാപിതാക്കളില്‍ സംശയം ഏറി വന്നു. അങ്ങനെ
ഫെബ്രുവരി ഒന്നിന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിന്മേൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം അഷുതോഷിനെ ചോദ്യം ചെയ്തെങ്കിലും തനിക്കൊന്നുമറിയില്ലെന്ന് ആയിരുന്നു മറുപടി. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് അയാളറിയാതെ അന്വേഷണം തുടർന്നു. അങ്ങനെ ഡിസംബർ 14ന് വിബയുടെയും അഷുതോഷിന്റെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഒരേ സ്ഥലത്താണ് തിരിച്ചറിഞ്ഞു തുടർന്ന് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കഥയുടെ ചുരുളഴിയുന്നത്.
വിബയും താനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തിന് വിബ നിർബന്ധിച്ചതോടെയാണ് കൊലപാതകം നടത്തിയതെന്നും അഷുതോഷ് പറഞ്ഞു. ഡിസംബർ 14ന് വിവാഹത്തെ ചൊല്ലി ഇരുവരും തർക്കത്തിൽ ആവുകയും അഷുതോഷ് വിബയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടു. ഇതിനുമുന്നോടിയായി ഒരു നായയുടെ മൃതദേഹം സംഘടിപ്പിച്ച് കുറച്ച് ആളുകളെ കൊണ്ട് വന്ന് നായയെ കുഴിച്ചിടാന്‍ കുഴി എടുത്തു.
ഇവർ പോയ ശേഷം യുവതിയുടെ മൃതദേഹം പറമ്പിൽ ആദ്യം കുഴിച്ചിടുകയും ഇതിനു മുകളിലായി കളിമണ്ണ് അടക്കം ഇട്ടശേഷം നായയുടെ ജഡം കുഴിച്ചിടുകയുമായിരുന്നു. ദിവസങ്ങൾക്കുശഷം ദുർഗന്ധം വമിച്ചാൽ നായയെ കുഴിച്ചിട്ടിരിക്കുകയാണ് എന്ന് വിശ്വസിപ്പിക്കാൻ ആയിരുന്നു ഈ നീക്കം. ഇത്തരത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അഷുതോഷിന്റെ ലക്ഷ്യം. ദൃശ്യം സിനിമയിൽ മോഹൻലാൽ പശുക്കിടാവിനെ കുഴിച്ചിട്ടത് പോലെ. ഏതായാലും ഡോക്ടർ ഒറ്റയ്ക്ക് ഈ കൃത്യം ചെയ്തതെന്ന് പോലീസ് വിശ്വസിക്കുന്നില്ല. നായയുടെ ജഡം സംഘടിപ്പിച്ചു നൽകിയവർക്കെതിരെയും കേസ് എടുക്കുമെന്നു അധികൃതർ അറിയിച്ചു.