NEWS

പ്രതിഷേധം ശക്തം,പശു പരീക്ഷ മാറ്റി

ശാസ്ത്ര ലോകത്ത് നിന്ന് കടുത്ത എതിർപ്പ് ഉണ്ടായതോടെ പശു ശാസ്ത്രത്തെക്കുറിച്ചുള്ള പരീക്ഷ മാറ്റിവെച്ച് രാഷ്ട്രീയ കാമധേനു ആയോഗ്. 5 ലക്ഷം പേർ പരീക്ഷ എഴുതും എന്നാണ് കരുതപ്പെട്ടിരുന്നത്. വ്യാഴാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ മോഡൽ പരീക്ഷ നടത്തുന്നതിന് തൊട്ടുമുമ്പാണ് പുതിയ തീരുമാനം. പരീക്ഷയിൽ പരമാവധി വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ രാജ്യത്തെ തൊള്ളായിരത്തോളം യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാർക്ക് കത്തെഴുതിയിരുന്നു .

കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിൽ 2019 ലാണ് രാഷ്ട്രീയ കാമധേനു ആയോഗ് സംഘടിപ്പിക്കുന്നത്. ജനുവരി 5 മുതൽ പരീക്ഷയ്ക്ക് രജിസ്ട്രേഷൻ തുടങ്ങിയതായി ആയോഗ് ചെയർമാൻ വല്ലഭയ് ഖാദിരിയ അറിയിച്ചിരുന്നു.

13 ഭാഷകളിൽ ആയിരുന്നു പരീക്ഷ നടത്താൻ ഉദ്ദേശിച്ചിരുന്നത്. 51 തദ്ദേശീയ പശു ഇനങ്ങളെ കുറിച്ച് ആയിരുന്നു പരീക്ഷ. ഇതിനുള്ള പഠന സാമഗ്രികളും ആയോഗ് ഒരുക്കിയിരുന്നു.

അത്യന്തം അശാസ്ത്രീയത നിറഞ്ഞതായിരുന്നു പഠന സാമഗ്രികളുടെ ഉള്ളടക്കം. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പരീക്ഷക്കെതിരെ ശാസ്ത്രലോകം മുന്നോട്ടു വന്നതോടെ പരീക്ഷ മാറ്റിവയ്ക്കാൻ അധികൃതർ നിർബന്ധിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button