NEWS
നാളെ കെ.എസ്.ആർ.ടി.സി പണിമുടക്ക്

കെ.എസ്.ആർ.ടി.സി ജീവനക്കാർ നാളെപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കോർപ്പറേഷൻ സ്വകാര്യവത്കരണത്തിനെതിരേയും ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരുവിഭാഗം കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുന്നത്. ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ട്രേഡ് യൂണിയൻ പ്രതിനിധികളുമായി സർക്കാർ ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ച പ്രഹസനമായിരുന്നുവെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു.