NEWS
പിഎസ്സി നിയമന വിവാദം; നിരാഹാരം, ഷാഫിയേയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം

പിഎസ്സി നിയമന വിവാദത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലിനേയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടറുടെ നിര്‍ദേശം.
എംഎല്‍എമാരുടെ ആരോഗ്യനില മോശമാണെന്നും ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ സമരപ്പന്തലിലെത്തി ഇരുവരേയും പരിശോധിച്ച ശേഷമാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞത്. തിങ്കളാഴ്ച വൈകീട്ടോടെ സമരപ്പന്തലില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, നിരാഹാരം ഒമ്പത് ദിവസം കഴിഞ്ഞിരിക്കുകയാണ്. ഇതോടെയാണ്
എംഎല്‍എമാരുടെ ആരോഗ്യനില മോശമായത്. കഴിഞ്ഞ ദിവസവും ഡോക്ടര്‍മാര്‍
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.