NEWSTOP 10

മകള്‍ക്ക് ടൈഫോയിഡ്, ബാധ കൂടിയെന്ന് അച്ഛന്റെ അന്ധവിശ്വാസം, ആശുപത്രിക്ക് പകരം മന്ത്രവാദക്കളത്തിലെത്തിച്ച മകള്‍ മരിച്ചു

ച്ഛന്റെ കടുത്ത അന്ധവിശ്വാസം മകള്‍ മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പത്തൊന്‍പതുകാരിയാണ് അച്ഛന്‍ വീരസെല്‍വത്തിന്റെ അന്ധവിശ്വാസം കാരണം ദാരുണമായി മരിച്ചത്. ടൈഫോയ്ഡ് ബാധിച്ചതിന് അച്ഛന്‍ മന്ത്രവാദിയുടെ അടുത്ത് ബാധ ഒഴിപ്പിക്കാന്‍ കൊണ്ടുപോയതാണ് യുവതി മരണപ്പെടാന്‍ കാരണം.

കടുത്ത ടൈഫോയ്ഡിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന താരണിക്ക് ഒന്‍പത് വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ ബാധ കയറി എന്നായിരുന്നു സെല്‍വത്തിന്റെ വിശ്വാസം. എന്നും അമ്മയെ സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിക്കാറുളള തരുണി ടൈഫോയിഡ് വന്നതിന് തൊട്ടുമുമ്പും അവിടം സന്ദര്‍ശിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് തന്റെ ഭാര്യയുടെ പ്രേതം മകളില്‍ കയറിയതാണെന്ന് സെല്‍വം വിശ്വസിച്ചത്. അങ്ങനെ മകളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

അങ്ങനെ ബാധ ഒഴിപ്പിക്കാന്‍ കൊണ്ടുപോയ മന്ത്രവാദിയില്‍ നിന്ന് ചൂരലടിയും പുകയ്ക്കലും അടക്കം ക്രൂരമായ മര്‍ദനമാണ് താരണിക്ക് നേരിടേണ്ടിവന്നത്. ഇതിനെ തുടര്‍ന്ന് അവശായി തളര്‍ന്നു വീണതിനെ തുടര്‍ന്നാണ് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അച്ഛന്‍ സെല്‍വത്തെയും മന്ത്രാവാദിയെയും മറ്റ് ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button