
പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ കൂടി വീണതോടെ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് സർക്കാരുകൾ ഇല്ലാതായി. കേരളത്തിൽ ഇടതുപക്ഷവും കർണാടകയിൽ ബിജെപിയും തമിഴ്നാട്ടിൽ എൻഡിഎയും ഗോവയിൽ ബിജെപിയും ആന്ധ്രയിൽ വൈ എസ് ആർ കോൺഗ്രസും തെലുങ്കാനയിൽ ടിആർഎസും ആണ് ഭരിക്കുന്നത്.എം എൽ എ മാർ കൂറുമാറിയതോടെ പുതുച്ചേരിയിലും കോൺഗ്രസ് സർക്കാർ വീണു.
ഇതിൽ കർണാടക, ഗോവ പുതുച്ചേരി എനിവിടങ്ങളിൽ സ്വന്തം എം എൽ എ മാരെ പിടിച്ചു നിർത്താൻ ആവാതെയാണ് കോൺഗ്രസ് നിലപറ്റിയത്.കോൺഗ്രസ് മുക്ത ദക്ഷിണേന്ത്യ എന്ന് തന്നെ പറയേണ്ടി വരും.
നിലവിലെ ട്രെൻഡും പ്രീപോൾ സർവേകളും അനുസരിച്ച് കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്താനുള്ള ഒരു സാധ്യത തമിഴ്നാട്ടിലാണ് ഉള്ളത്. അതും ഡിഎംകെയുടെ തോളിലേറി.അവിടെ മുന്നണിയിൽ കോൺഗ്രസ് ഒരു ചെറുകക്ഷി മാത്രമാണ്.