NEWSTOP 10

യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം; ബി.ജെ.പി. നേതാവടക്കം നാലുപേര്‍ക്കെതിരേ കേസ്‌

യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി. നേതാവടക്കം നാലുപേര്‍ക്കെതിരേ കേസെടുത്ത് പോലീസ്. ബി.ജെ.പി. ജയ്ത്പുര്‍ മണ്ഡലം നേതാവ് വിജയ് ത്രിപാഠി, കൂട്ടാളികളായ രാജേഷ് ശുക്ല, മുന്ന സിങ്, മോനു മഹാരാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം, ഒളിവിലായ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. അതിനിടെ, വിജയ് ത്രിപാഠിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കമല്‍ പ്രതാപ് സിങ് അറിയിച്ചു.

മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് ഫെബ്രുവരി 18-നാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങി 19കാരിയായ പെണ്‍കുട്ടിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യം നല്‍കി ജയത്പുരിലെ ഫാംഹൗസിലെത്തിച്ച് നാല് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.

പിന്നീട് ഫെബ്രുവരി 21-ന് പെണ്‍കുട്ടിയെ ഇവര്‍ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബി.ജെ.പി. നേതാവിന്റെ പേരടക്കമാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീടാണ് പോലീസ് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button