NEWSTOP 10

ഭീമ-കൊറേഗാവ് കേസ്‌; വരവരറാവുവിന് 6 മാ‌സത്തെ ജാമ്യം

പുണെയിലെ എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും കവിയുമായ വരവരറാവുവിന് 6 മാ്‌സത്തെ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. 80 വയസ്സായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്.

മഹാരാഷ്ട്രയിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് സേന മറാഠ സൈനികര്‍ക്ക് മേധാവിത്വമുള്ള പേഷ്വ രാജാക്കന്‍മാരെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികാചരണം പുണെയിലെ ഭീമ-കൊറേഗാവില്‍ നടക്കാറുണ്ട്. ആ ദലിത് പോരാട്ടവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാചരണം 2018 ജനുവരി 1ന് നടക്കവെയുണ്ടായ സംഘര്‍ഷമാണ് ഇപ്പോഴത്തെ ഭീമ-കൊറേഗാവ് കേസിന് ആധാരം. അതിന്റെ തലേന്ന് സംഘടിപ്പിച്ച ദലിത് സംഗമപരിപാടിയായ എല്‍ഗാര്‍ പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കലാപത്തിലേക്കു നയിച്ചതെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ ഹിന്ദുസംഘടനാ നേതാക്കളായ മിലിന്ദ് ഏക്ബൊഡെ, സംഭാജി ഭിഡെ തുടങ്ങിയവരാണ് കലാപത്തിനു പിന്നിലെന്നാണ് ആദ്യഘട്ടത്തിലുയര്‍ന്ന ആരോപണം. പിന്നീടാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള ട്വിസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button