NEWS
സദ്യ വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം; കല്യാണവീട്ടില്‍ കൂട്ടത്തല്ല്

വിവാഹവീട്ടില്‍ സദ്യ വിളമ്പുന്നതിനിടെ കൂട്ടത്തല്ല്. സംഭവത്തില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് ആര്യങ്കാവിലാണ് സംഭവം.
കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് തല്ല അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ കേസെടുത്തു.
അതേസമയം, ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ നിന്നുള്ള വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. വരന്റെ വീട്ടിലേക്ക് പോയി.