കോവിഡ് വ്യാപനം; മഹാരാഷ്ട്ര വീണ്ടും ലോക്ക്ഡൗണിലേക്ക് ?

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര. രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായതാണ് ഈയൊരു തീരുമാനത്തിന് എടുക്കാൻ കാരണം. ഇപ്പോഴുണ്ടായിരിക്കുന്ന രോഗവ്യാപനം കോവിഡിന്റെ രണ്ടാം തരംഗം ആണോ എന്നറിയാൻ എട്ടു മുതൽ 15 ദിവസം വരെ എടുക്കും എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതിദിന രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ ലോക് ഡൗൺ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മാത്രം 6000 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 35 പേർ മരിക്കുകയും ചെയ്തു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 40,000 ത്തിൽ നിന്ന് 53000 ആയി . ഇത് കഴിഞ്ഞവർഷം കോവിഡ് ഇന്ത്യ മൂർദ്ധന്യാവസ്ഥയിൽ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും അതിനാൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു.