നദി എന്ന നദീറിനെതിരെ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനു കേസ് എടുക്കണമെന്ന് പരാതി

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് നദി എന്ന നദീറിനെതിരെ കേസ് എടുക്കുമെന്ന് പരാതി. ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്ന് ബിന്ദു അമ്മിണി ആണ് പരാതി നൽകിയത്. കോഴിക്കോട് റൂറൽ പോലീസിന് നൽകിയ പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിരിക്കുകയാണ്.
ബിന്ദു അമ്മിണിയുടെ പരാതി –
സർ,
ഞാൻ ലൈംഗീക അതിക്രമങ്ങൾക്കെതിരെ എന്ന
ഗ്രൂപ്പിന്റെ കൺവീനർ ആണ്. ബാലുശ്ശേരി സ്വദേശി
ആയ സാമൂഹിക പ്രവർത്തകൻ നദി എന്ന്
വിളിക്കുന്ന നദീർ പ്രായപൂർത്തി ആവാത്ത
പെൺകുട്ടികളെ വർഷങ്ങൾ ആയി
ലൈംഗീകചൂഷണംനടത്തി വരുന്നു എന്ന്
അറിയാനിട വന്നിട്ടുണ്ട്. ഈ വ്യക്തി ബാലുശ്ശേരി
പോലീസ് സ്റ്റേഷൻ പരിധിയിൽ ജീവിച്ചു വരുന്ന
ആളാണ്. ഈ സംഭവത്തിൽ കൂടുതൽ
അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ
അപേക്ഷ.
19.02.21 ബിന്ദു അമ്മിണി
കൺവീനർ
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയമാണ് നദീറിനെതിരെയുള്ള ആരോപണം.