NEWS
കേരളത്തിൽ തൂക്കു സഭക്ക് സാധ്യതയെന്നു കെ സുരേന്ദ്രൻ

എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച വാർത്താ ചാനലുകളുടെ സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. ഇടത്-വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാൻ ബുദ്ധിമുട്ടും. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിക്ക് സർവേയിൽ പറഞ്ഞതിനേക്കാൾ നേട്ടമുണ്ടാക്കാനാകും. കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന വ്യക്തികൾ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.