NEWS
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ തള്ളി കമ്മീഷന് ഉത്തരവ് ശരിവച്ചത്. കമ്മിഷന് ഉത്തരവിനെതിരെ പി.ജെ. ജോസഫ് സിംഗിള്‍ ബെഞ്ചിനെ സമീപിക്കുകയും സിംഗിള്‍ ബെഞ്ച് തിരഞ്ഞെടുപ്പു കമ്മിഷന് ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു. ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം.
സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വീഴ്ച പറ്റി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാര പരിധി കടന്നാണ് ഈ തീരുമാനത്തിലെത്തിയത് തുടങ്ങിയ വാദങ്ങളായിരുന്നു ജോസഫ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഹൈക്കോടതി ഈ രണ്ട് വാദങ്ങളും അംഗീകരിക്കാതെ ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കുകയായിരുന്നു.