കോവിഡ് വ്യാപനം; കർണാടക അതിർത്തികൾ അടയ്ക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർണാടക അതിർത്തികൾ അടയ്ക്കുന്നു. കാസർഗോഡ് അതിർത്തിയിലെ അഞ്ചു റോഡുകൾ ഒഴിച്ച് മറ്റെല്ലാം അടച്ചു. ഇന്നുമുതൽ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക അറിയിച്ചു. ബസ് യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് രേഖ നിർബന്ധമാക്കി. അതേസമയം ആംബുലൻസുകൾക്ക് നിയന്ത്രണമില്ല.
നിത്യോപയോഗ സാധനങ്ങൾ കൊണ്ടു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം മാത്രമല്ല ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്പോസ്റ്റുകളിൽ രജിസ്റ്റർ ചെയ്യുകയും വേണം. അതേസമയം വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരളത്തിൽ നിന്ന് വന്ന ചരക്ക് വാഹനങ്ങൾ തടഞ്ഞത് തർക്കത്തിന് ഇടയാക്കി. ഇതോടെ ഗതാഗതക്കുരുക്കിന് കാരണമായി. പിന്നീട് കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. തുറന്ന രാഷ്ട്രീയ നേതാക്കളും പോലീസും ഇടപെട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്