സർവേ ഫലങ്ങളോട് പ്രതികരിച്ച് ചെന്നിത്തല,ഫലം വരുമ്പോൾ ആർക്കാണ് വിജയമെന്നു കാണാം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച വാർത്താ ചാനലുകളുടെ സർവേ ഫലങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വരുമ്പോൾ കാണാമെന്നും കോൺഗ്രസിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുറത്തുവന്ന ഏഷ്യാനെറ്റ് സി ഫോർ സർവേ, 24 ന്യൂസ്-കേരള പോൾ ട്രാക്കർ സർവേ ഫലങ്ങളിലാണ് നേരിയ മുൻതൂക്കത്തോടെ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് സി ഫോർ സർവേയിൽ 72-78 സീറ്റുകളും 41 ശതമാനം വോട്ടുമായി എൽഡിഎഫ് മുന്നിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 59-65 സീറ്റുകളും 39 ശതമാനം വോട്ടുകളും എൻഡിഎയ്ക്ക് 3-7 സീറ്റുകളും 18 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സർവേ ഫലം.