NEWS
ബന്ധുക്കൾ വിവാഹവേദിയിൽ തമ്മിലടിച്ചു, പരസ്പരം കൈവിടാതെ വധൂവരന്മാർ

കൊല്ലം ആര്യങ്കാവിൽ വിവാഹ വീട്ടിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ എത്തിയത്. സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു.
വധൂവരന്മാരുടെ ബന്ധുക്കൾ തന്നെയാണ് ഏറ്റുമുട്ടിയത്. കൂട്ടത്തല്ല് അവസാനിപ്പിക്കാൻ ആര്യങ്കാവ് പോലീസ് എത്തേണ്ടിവന്നു. മദ്യപിച്ച് വിവാഹത്തിനെത്തി അടിപിടി കൂടിയ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.
എന്നാൽ കൂട്ട അടിക്കിടയിലും പരസ്പരം കൈവിടാൻ വധുവരന്മാർ തയ്യാറായില്ല. ആര്യങ്കാവ് സ്വദേശിനിയായ വധുവും കടക്കൽ സ്വദേശിയായ വരനും വിവാഹത്തിൽ ഉറച്ചുനിന്നു. വധു വരനൊപ്പം വീട്ടിലേക്ക് പോയി.