NEWS

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവയ്പ്പ്,കാൾനെറ്റ് വിജയകരമായി പൂർത്തീകരിച്ചെന്ന് ഫേസ്ബുക്കിൽ മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ സർവ്വകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറിക ളെ വെബ് നെറ്റ്വർക്കിലൂടെ ബന്ധിപ്പിക്കുന്ന, രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയായ, കാൾനെറ്റ് ( KALNET – കേരള അക്കാദമിക് ലൈബ്രറി നെറ്റ്വർക്ക്) വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. ലോകത്തെവിടെ നിന്നും ഓൺലൈനായി ഗവേഷകർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ലൈബ്രറികളിലേയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേർണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയിൽ വഴി സമ്പാദിക്കാനും ഇതു സഹായിക്കുന്നു. ഉള്ളടക്കം വെബ്സൈറ്റിൽ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കുന്നതായിരിക്കും. താമസിയാതെ എല്ലാ കോളേജ് ലൈബ്രറികളും കാൾനെറ്റിൻ്റെ ഭാഗമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. വിദ്യാർഥികളേയും അധ്യാപകരേയും സംബന്ധിച്ചിടത്തോളം വിജ്ഞാന സമ്പാദനത്തിൽ വളരെയധികം സഹായകമായ ഒരു പദ്ധതിയായിരിക്കും കാൾനെറ്റ്. ഈ സൗകര്യം കൂടുതൽ വിപുലപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker