NEWS
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്ന് സൂചന , ഉദ്യോഗസ്ഥർ കുടുങ്ങും

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ ധാരണാപത്രം സർക്കാർ റദ്ദാക്കുമെന്ന് സൂചന. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ധാരണാപത്രം എന്ന വിലയിരുത്തലിനെ തുടർന്നാണ് റദ്ദാക്കൽ നടപടി ഉടൻ ആരംഭിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം എന്നാണ് റിപ്പോർട്ട്.
കേരള ഫിഷിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും സൂചനയുണ്ട്. ധാരണാപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ അറിഞ്ഞുകൊണ്ട് ധാരണാപത്രം ഒപ്പ് വെച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.