ആകാശത്ത് വെച്ച് എന്ജിന് തകരാര്‍; ഇരുന്നൂറിലധികം യാത്രക്കാരുമായി പോയ വിമാനം താഴെയിറക്കി

പറന്നുയര്‍ന്ന വിമാനത്തിന് ആകാശത്ത് വെച്ച് എന്ജിന് തകരാര്‍ മൂലം താഴെയിറക്കി. യുഎസിലെ ഡെന്‍വറില്‍ നിന്നും ഇരുന്നൂറിലധികം യാത്രക്കാരുമായി പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 777-200 വിമാനമാണ് എന്ജിന് തകരാര്‍ മൂലം താഴെയിറക്കിയത്.
ഹവായിലേക്ക് പോകുന്നതിനായി പറന്നുയര്‍ന്ന ഉടനെ എന്‍ജിനില്‍ നിന്ന് തീ ഉയരുകയായിരുന്നു. ഉടന്‍ തന്നെ വിമാനം താഴെയിറക്കി. വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു താഴേക്ക് പതിച്ച എങ്കിലും സുരക്ഷിതമായ ലാന്‍ഡിങ് നടത്തിയതായി അധികൃതര്‍ അറിയിച്ചു.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിമാന കമ്പനി അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന വരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്രയയ്ക്കുകയും ഉടന്‍ യാത്രിക്ക് താല്പര്യമില്ലാത്തവര്ക്ക് താമസസൗകര്യവും ഏര്‍പ്പാടാക്കുകയും ചെയ്തെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. 231 യാത്രക്കാരും 10 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.