NEWS
നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടിച്ചെടുത്ത് പോലീസ്

നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. പെരുമ്പാവൂര്‍ പാലക്കാട്ട്ത്താഴത്തുള്ള ഭായി കോളനി പരിസരത്ത് വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന കടമുറികളില്‍ നിന്നാണ് ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
കടമുറികളുടെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്തുപ്രവേശിച്ചത്. കടമുറിക്കുള്ളില്‍ ചാക്കുകളിലാക്കിയ നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍.പോലീസിനൊപ്പം എക്സൈസ് സംഘവും നഗരസഭ ആരോഗ്യവിഭാഗവും പരിശോധനയില്‍ പങ്കെടുത്തു. എറണാകുളം റൂറല്‍ ജില്ലയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവ പിടികൂടുന്നതിന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായാണ് പെരുമ്പാവൂരിലും പരിശോധന നടത്തിയത്.