കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് എം.ഡി എന്‍ പ്രശാന്തിനെതിരേ നടപടി വരും

സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായതിന് പിന്നാലെ, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് എം.ഡി എന്‍ പ്രശാന്തിനെതിരേ നടപടിക്ക് സാധ്യത.
സര്‍ക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമായി ഇ.എം.സി.സിക്ക് ആഴക്കടല്‍ മല്‍സ്യബന്ധനത്തിനുള്ള ട്രോളര്‍ നിര്‍മാണ കരാര്‍ ഷിപ്പിങ് കോര്പറേഷന് ഏറ്റെടുത്തതിലാവും നടപടി. പ്രശാന്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും പ്രശാന്തിന്റെ ഇടപെടലുകള്‍ പരിശോധിക്കുമെന്നു തന്നെയാണ് സൂചനകള്‍.
ഇ.എം.സി.സി പ്രതിപക്ഷ നേതാവുമായ് ഗൂഡാലോചന നടത്തുന്നതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ.
ഇ.എം.സി.സി.സി.ഇ.ഒയുമായ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.