ആശങ്ക സൃഷ്ടിച്ച് മറ്റൊരു വൈറസ്; കൊല്‍ക്കത്തയില്‍ 3 ദിവസത്തിനിടെ ചത്തത് 250ഓളം നായ്ക്കള്‍

കോവിഡിനും പക്ഷിപ്പനിക്കും പിന്നാലെ ആശങ്ക സൃഷ്ടിച്ച് മറ്റൊരു വൈറസ് കൂടി. പശ്ചിമ ബംഗാളിലെ നായ്ക്കളിലാണ് വൈറസിനെ കണ്ടെത്തിയത്. വൈറസിനെ തുടര്‍ന്ന് മൂന്നുദിവസത്തിനിടെ 250ഓളം നായ്ക്കളാണ് ചത്തത്. കാനിന് പാര്‍വോ വൈറസാണ് ഇതെന്നാണ് നിഗമനം.
വയറിളക്കം, ഛര്‍ദ്ദി, രക്തം ഛര്‍ദ്ദിക്കല്‍ തുടങ്ങിയവയാണ് നായ്ക്കളില്‍ കണ്ടുവരുന്നത്. വളര്‍ത്തുനായ്ക്കളിലേക്കും രോഗം പകരുന്നുണ്ട്. നായ്ക്കളില്‍നിന്ന് നായ്ക്കളിലേക്കും കാഷ്ടത്തിലൂടെയും വൈറസ് ബാധ പടരുന്നുണ്ട്.അതേസമയം മനുഷ്യരിലേക്ക് രോഗം പകരില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ബിഷ്ണുപുര്‍ മുനിസിപ്പാലിറ്റിയില്‍ ബുധനാഴ്ച 62 നായ്ക്കളും വ്യാഴാഴ്ച 92ഉം വെള്ളിയാഴ്ച നൂറിലധികം നായ്ക്കളുമാണ് ചത്തത്. മുന്‍വര്‍ഷങ്ങളിലും നായ്ക്കള്‍ക്കിടയില്‍ വൈറസ് ബാധ പടര്‍ന്നുപിടിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ നായ്ക്കള്‍ ചത്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുകയായിരുന്നു.