NEWSTRENDING

ഒരു മണിക്കൂറില്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്നു; ആന്റി വൈറല്‍ കോട്ടിങ് ഫെയ്‌സ് മാസ്‌ക്കുമായി കേംബ്രിഡ്ജ്

കോവിഡിനെ തുരത്താന്‍ ആന്റി വൈറല്‍ കോട്ടിങ് ഉള്ള ഫെയ്‌സ് മാസ്‌ക്കുകള്‍ വരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് മാസ്‌കിന് പിന്നില്‍. മാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണ എല്ലാവരും കൈകൊണ്ട് മാസ്‌കില്‍ സ്പര്‍ശിക്കാറുണ്ട്. എന്നാല്‍ ഇതിലൂടെ മാസ്‌കില്‍ പറ്റിപ്പിടിക്കുന്ന അണുക്കള്‍ കൈകളിലേക്ക് പടരുകയും പിന്നീട് അത് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. ഈ സാധ്യത കണക്കിലെടുത്താണ് ഇങ്ങനെയൊരു മാസ്‌ക് രൂപീകരിക്കാന്‍ തീരുമാനിച്ചത്.

DioX എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി വൈറല്‍ കോട്ടിങ് സാങ്കേതികവിദ്യ ഒരു മണിക്കൂറില്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്നു. അതായത് സാധാരണഗതിയില്‍ വസ്ത്ര വ്യവസായത്തില്‍ ഉപയോഗിക്കുന്ന അമോണിയം സോള്‍ട്ട് സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് DioX സാങ്കേതികവിദ്യ.

ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉള്ളതാണ് ഈ സോള്‍ട്ടുകള്‍. അമോണിയം സോള്‍ട്ട് കോട്ട് ചെയ്യുന്ന മാസ്‌കുകള്‍ക്കു ഒരു മണിക്കൂറില്‍ തന്നെ 95 ശതമാനം അണുക്കളെയും നശിപ്പിക്കാനാകുമെന്നും 4 മണിക്കൂറില്‍ അണുക്കളെ 100 ശതമാനവും തുടച്ചു നീക്കുമെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു. പ്രത്യേക കോട്ടിങ് ഉള്ള ഈ മാസ്‌ക് 20 തവണ വരെ വീണ്ടും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഓരോ അലക്കിലും ഇതിന്റെ കാര്യക്ഷമത കുറയും. സാര്‍സ് കോവ് 2 നോട് ഘടനാപരമായും ജനിതകപരമായും സാദൃശ്യമുള്ള MHV-A59 കൊറോണ വൈറസ് ഉപയോഗിച്ചാണു മാസ്‌ക് പരീക്ഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button